പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Advertisement

ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
തമിഴ്നാട് തെങ്കാശി സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്.
വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം. ചേനത്തുനാട്കടവിൽ കുളിക്കാനിറങ്ങിയ മണികണ്ഠൻ നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നു.
പുഴയുടെ മറുകരയിൽ ഉണ്ടായിരുന്ന മീൻപിടുത്തക്കാരാണ് മണികണ്ഠൻ മുങ്ങി പോകുന്നത് ആദ്യം കണ്ടത്.
ചാലക്കുടി ഫയർഫോഴ്സും പോലീസും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ വർഷങ്ങളായി ചാലക്കുടിയിൽ താമസിക്കുന്ന മണികണ്ഠൻ പലഹാര കടയിലെ ജീവനക്കാരനാണ്.

Advertisement