താൻ പറഞ്ഞത് പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഇ പി; ശോഭക്കെതിരെ നിയമനടപടി സ്വീകരിക്കും

Advertisement

തിരുവനന്തപുരം: പ്രകാശ് ജാവേദ്കറെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ഇപി ജയരാജൻ. താൻ പറഞ്ഞത് പാർട്ടിക്ക് ബോധ്യമായിട്ടുണ്ട്. ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ല.
താൻ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്ന ആരോപണത്തിൽ നിയമനടപടിയുമായി പോകുമെന്നും ഇപി ജയരാജൻ ആവർത്തിച്ചു. മീഡിയയാണ് ഉണ്ടാക്കിയത്. ഇത് ആരോപണങ്ങളല്ല, ഫ്രോഡാണ്.

മാധ്യമങ്ങൾ കൊത്തി വലിച്ചാൽ തീരുന്നയാളല്ല ഞാൻ. വ്യാജവാർത്തകളാണ് ഞാനുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. പാർട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങൾക്കും ബോധ്യമുണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു.