കൊച്ചി: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു.
ചെങ്ങന്നൂര്‍ സ്വദേശിനി ജോമോള്‍ (25 )ആണ് മരിച്ചത്. പെരുമ്ബാവൂരില്‍ പനംകുരുത്തോട്ടം ഭാഗത്താണ് പെരിയാര്‍ പുഴയില്‍ ജോമോള്‍ അടക്കമുള്ളവര്‍ കുളിക്കാനിറങ്ങിയത്. പുഴയില്‍ മുങ്ങിത്താഴ്ന്ന ജോമോളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ജോമോളെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.