ന്യൂഡെല്‍ഹി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങി ഡൽഹി പോലീസ്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾക്ക് ഡൽഹി പോലീസ് ഇന്ന് നോട്ടീസ് നൽകും.കേസിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയോട് ചോദ്യം ചെയ്യലിനായി നാളെ ഹാജരാകണം എന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം
Home News Breaking News അമിത്ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യും