ഉഷ്ണ തരംഗം സംസ്ഥാനത്ത് അതീവ ജാഗ്രത

Advertisement

പാലക്കാടിനു പുറമെ തൃശൂർ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിൽ. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസും തൃശ്ശൂർ വെള്ളാനിക്കരയിൽ 40 ഡിഗ്രി സെൽഷ്യസ്സം ചൂട് രേഖപ്പെടുത്തി. സാധാരണയെക്കാൾ 5 മുതൽ 5.5°c കൂടുതൽ ചൂട് രേഖപെടുത്തിയത്തോടെയാണ് രണ്ട് ജില്ലകളിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചത്.
കൊല്ലത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്.
ആലപ്പുഴ, കണ്ണൂർ,മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ അതിതീവ്ര ചൂട് രേഖപ്പെടുത്തുകയാണ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും അസാധാരണമായ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40°C വരെയും, കോഴിക്കോട് 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ 38°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരത്ത് ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് വേനൽ മഴ തുടരാനും സാധ്യതയുണ്ട്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിൽ വേനൽ
മഴ സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Advertisement