കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. നാളെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ ഇതിനോടകം ആറുതവണയാണ് ഇ ഡി എം എം വർഗീസിനെ ചോദ്യം ചെയ്ത്. സി പി എം തൃശൂർ ജില്ലാ കമ്മിറ്റിയുടെയും, കീഴ്ഘടകങ്ങളുടെയും സ്വത്ത് വിവരങ്ങളും ഇ ഡി തേടിയിട്ടുണ്ട് .
ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയെന്ന് വർഗീസ് അവകാശപ്പെടുമ്പോഴും പ്രധാനപ്പെട്ട ചില രേഖകൾ വർഗീസ് നൽകിയിട്ടില്ലെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ ഉൾപ്പെടെ പാർട്ടിക്ക് അനധികൃത അക്കൗണ്ടുകൾ ഉണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.