ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മരിച്ചു

Advertisement

വയനാട്. പിണങ്ങോട് കോടഞ്ചേരി കുന്നിലെ പഴയ ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകൻ ഗോകുൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 12 വയസുള്ള അനുരാഗിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉള്ളതായാണ് സൂചന. ഗോകുലും അനുരാഗും ബന്ധുക്കളാണ്. വെള്ളം പമ്പ് ചെയ്യുന്നതിന് ഘടിപ്പിച്ച മോട്ടറിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് അപകടം എന്നും സൂചനയുണ്ട്