ന്യൂഡെല്‍ഹി. സംസ്ഥാന ഡാം സുരക്ഷ ഓർഗനൈസേഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സത്യവാങ്മൂലം ആയി ഫയൽ ചെയ്ത് കേന്ദ്ര സർക്കാർ. മുല്ലപ്പെരിയാർ കേസ് ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ്കേന്ദ്രസർക്കാർ നടപടി.
ഡാം സുരക്ഷ നിയമപ്രകാരമുള്ള ഓർഗനൈസേഷൻ നിലവിൽ വന്നതോടെ സുപ്രീം കോടതി രൂപീകരിച്ച മേൽനോട്ട സമിതി ഇല്ലാതായതായ് വ്യക്തമാക്കുന്നത് കൂടിയാണ് സത്യവാങ്മൂലം.
ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട സംസ്ഥാന ഡാം സുരക്ഷ ഓർഗനൈസേഷൻ രൂപീകരിച്ചെന്ന് കേന്ദ്രം കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. 2021 ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഓർഗനൈസേഷൻ രൂപീകരിച്ചത്.
മുല്ലപ്പെരിയാർ അണകെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. എന്നാൽ അതിന്റെ ഉടമസ്ഥർ തമിഴ്നാടാണ്. ഈ സാഹചര്യത്തിൽ സ്പെസിഫൈഡ് ഡാമുകളുടെ പരിധിയിൽപ്പെടുത്തിയാണ് ഓർഗനൈസസേഷൻ രൂപീകരിച്ചതെന്ന് ആണ് കേന്ദ്രസർക്കാർ നിലപാട്
Home News Breaking News ഇന്ന് മുല്ലപ്പെരിയാര്‍ കേസ്,സംസ്ഥാന ഡാം സുരക്ഷ ഓർഗനൈസേഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നല്‍കും