കമ്പമലയിൽ പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടൽ

Advertisement

വയനാട്. മാനന്തവാടി കമ്പമലയിൽ പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടൽ. രാവിലെ പത്തരയ്ക്ക്  തേൻപാറയ്ക്ക് സമീപം ആണ് സംഭവം. ഒൻപതു റൗണ്ട് വെടിവപ്പ് കേട്ടു എന്നാണ് തോട്ടം തൊഴിലാളികൾ പറയുന്നത്.  പ്രദേശത്തു തണ്ടർബോൾട്ടു പരിശോധന തുടരുകയാണ്.  കൊട്ടിക്കലാശ ദിവസം അതിരാവിലെ മാവോയിസ്റ്റുകൾ പാടികളിൽ വന്നു വോട്ടു ബഹിഷ്കരണത്തിനു ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വനംവികസന കോർപറേഷൻ അടിച്ചു തകർത്തതിന് സമീപം ആണ് ഇന്നത്തെ ഏറ്റുമുട്ടൽ. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം