എ പി പി അനീഷ്യയുടെ ആത്മഹത്യയിൽ പ്രതിയ്ക്ക് എതിരെ മാനനഷ്ടത്തിന്  നോട്ടീസുമായി ജഡ്ജിയായ ഭർത്താവ്

Advertisement

കൊല്ലം. പരവൂർ കോടതിയിലെ എ പി പി യായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ പ്രതിയ്ക്ക് എതിരെ മാനനഷ്ടത്തിന്  നോട്ടീസ്.
അനീഷ്യയുടെ ഭർത്താവും മാവേലിക്കര ജില്ലാ ജഡ്ജിയുമായ കെ എൻ അജിത് കുമാറാണ് നോട്ടീസ് അയച്ചത്.ജാമ്യാപേക്ഷയിലെ പ്രതിയുടെ പരാമർശങ്ങൾ അപകീർത്തിപ്പെടുത്തിയെന്ന് അനീഷ്യയുടെ ഭർത്താവ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത് .
അനീഷ്യയ്ക്ക് കുടുംബ പ്രശ്നം ഉണ്ടായിരുന്നെന്നും ഗാർഹിക പീഡനത്തിന് ഇരയായെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ പരാമർശം