ഭക്ഷ്യക്കിറ്റുകൾ വിതരണം , കൽപ്പറ്റ പൊലീസ് കേസെടുത്തു

Advertisement

വയനാട്. കൽപ്പറ്റ തെക്കുംതറയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ
കൽപ്പറ്റ പൊലീസ് കേസെടുത്തു. ബിനീഷ് ചക്കരയെന്ന ആളെ പ്രതിചേർത്താണ് എഫ്ഐആർ. പ്രതിയുടെ മേൽവിലാസം
എഫ്ഐആറിൽ ചേർത്തിട്ടില്ല. ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ തെക്കുംതറയിലെ ബിജെപി പ്രവർത്തകൻ വി.കെ.ശശിയുടെ വീട്ടിൽ നിന്ന് 150 ൽ അധികം കിറ്റുകൾ കണ്ടെടുത്തിരുന്നു.
എന്നാൽ ഇയാളെ കേസിൽ പ്രതിചേർത്തിട്ടില്ല.

വിഷുക്കിറ്റുകളാണെന്നും എത്താൻ വൈകിയെന്നും ആയിരുന്നു വീട്ടുകാരുടെ വിശദീകരണം. 2500 കിറ്റുകൾ ബിനീഷ് കൽപ്പറ്റയിലെ ഒരു മൊത്തവ്യാപാര കടയിൽ നിന്ന് ഓഡർ ചെയ്തതതായി പൊലീസ് FIR ലുണ്ട്. ഇതിൽ 2426 കിറ്റുകൾ വോട്ടർമാർക്ക് നൽകിയെന്നും പൊലീസ് കണ്ടെത്തി. നേരത്തെ ബത്തേരിയിൽ നിന്ന് കിറ്റുകണ്ടെത്തിയ വിഷയത്തിൽ
ബത്തേരി പൊലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Advertisement