തിരുവനന്തപുരം. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രന് എതിരെ നിയമനടപടി തുടരാൻ ഉറച്ചു കെഎസ്ആർടിസി ഡ്രൈവർ യദു. മേയർക്കേതിരെ കേസെടുക്കണമെന്ന് കാണിച്ചു ഇന്ന് ഡിജിപിക്ക് പരാതി നൽകും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിക്ക് പുറമെയാണ് ഡിജിപിക്ക് പരാതി നൽകുന്നത്. വകുപ്പുതല ഇടപെടൽ ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്കും കെഎസ്ആർടിസിസി എംഡിക്കും പരാതി നൽകാനും ആലോചനയുണ്ട്.
സൈബർ ആക്രമവുമായി ബന്ധപ്പെട്ട് ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ മ്യൂസിയം പോലീസ് ഇന്ന് തുടർനടപടികൾ സ്വീകരിക്കും. പരാതിക്കൊപ്പം സമർപ്പിച്ച സൈബർ ആക്രമണവുമായി ബന്ധപ്പെട്ട
തെളിവുകൾ ഉൾപ്പെടെ
പരിശോധിച്ച ശേഷമായിരിക്കും പോലീസിന്റെ തുടർനടപടി. അതേസമയം ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് കേശവദാസപുരം മുതൽ പാളയം സാഫല്യം കോംപ്ലക്സ് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ കെഎസ്ആർടിസി ശേഖരിച്ച് വരികയാണ്. പോലീസുമായി സഹകരിച്ചാണ് ആദൃശ്യങ്ങൾ ശേഖരിക്കുന്നത്. വിഷയത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശം.