മേയ് ദിനമെന്നുപറഞ്ഞ് ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാവില്ലെന്ന് ഇഡി, എംഎം വര്‍ഗീസിനെ ഇന്നും വിളിപ്പിച്ചു

Advertisement

കൊച്ചി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇന്ന് വീണ്ടും ഇ.ഡിക്ക് മുന്നിൽ ഹാജരാക്കണം.
ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ഇ ഡി നിർദ്ദേശം നൽകിയിരുന്നു. മെയ് ദിനമായതിനാൽ ഇന്നത്തെ ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്ന് എം എം വർഗീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും .
എംഎം വർഗീസിന്റെ ആവശ്യം ഇഡി നിരസിച്ചു. രേഖകളുമായി ഇന്നുതന്നെ ഹാജരാകണം എന്നാണ്
ഇ ഡി നിലപാട്. അതേസമയം എം എം വർഗീസ് എത്തിയില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കാനാണ്
ഇ ഡി യുടെ തീരുമാനം. സിപിഎമ്മിന് തൃശൂർ ജില്ലയിലുള്ള അക്കൗണ്ടുകളെ പറ്റിയുള്ള പൂർണവിവരം വർഗീസ് നൽകിയില്ലെന്നും ഇഡി വ്യക്തമാക്കി.

Advertisement