വിവാദ ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ

Advertisement

ന്യൂഡെല്‍ഹി. വിവാദമായ ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്നുമുതൽ കേസിൽ അന്തിമവാദം കേൾക്കാം എന്നാണ് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. വാദങ്ങൾ ഇന്ന് പൂർത്തിയായില്ലെങ്കിൽ നാളെയും തുടരാം എന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ ഊർജ്ജവകുപ്പ് മുൻ സെക്രട്ടറി കെ മോഹന ചന്ദ്രൻ, മുൻ ജോയിൻ സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി നടപടിക്ക് എതിരെയുള്ള സിബിഐ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുക. ഒപ്പം പ്രതിസ്ഥാനത്ത് തുടരുന്നവർ നൽകിയ ഹർജിയും ബി എം സുധീരൻ നൽകിയ ഹർജിയും ഇന്ന് സുപ്രീംകോടതിക്ക് മുന്നിലെത്തും

Advertisement