സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ഒരുകോടി , നടപടികൾ ഇന്നും തുടരും

Advertisement

തൃശൂർ. സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ഒരുകോടി രൂപയിൻമേൽ നടപടികൾ ഇന്നും തുടരും. പെട്ടിയിലാക്കി എത്തിച്ച ഒരു കോടി, പിൻവലിച്ച ഒരു കോടിയിലെ അതേ നോട്ടുകളാണെന്ന് ഉറപ്പാക്കി ഇക്കാര്യം സി.പി.എം ജില്ല സെക്രട്ടറിയെക്കൊണ്ട് ഒപ്പിട്ട് വാങ്ങിയിരുന്നു.

മരവിപ്പിച്ച അക്കൗണ്ടിലേക്ക് പണമിടാനെത്തിയതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഒരു കോടി രൂപ പണമായി എത്തിച്ചതും ചട്ടലംഘനമാണെന്നാണ് ആദായ നികുതി വകുപ്പിൻ്റെ വാദം. തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം നൽകിയ വിവരങ്ങളിൽ തൃശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിന്റെ വിവരങ്ങൾ മറച്ചുവെച്ചെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. അഞ്ചു കോടിയിലേറെ രൂപയാണ് മരവിപ്പിച്ച അക്കൗണ്ടിൽ ഉള്ളത്.

Advertisement