ചട്ടമ്പിസ്വാമി സമാധി ശതാബ്‌ദി ആചരണത്തിൻ്റെ ഭാഗമായ മഹാഗുരുജ്യോതിപ്രയാണം പന്മന ആശ്രമത്തിലെത്തി

Advertisement

ചവറ (കൊല്ലം) ചട്ടമ്പിസ്വാമി സമാധി ശതാബ്‌ദി ആചരണത്തിൻ്റെ ഭാഗമായ മഹാഗുരുജ്യോതിപ്രയാണം പന്മന ആശ്രമത്തിലെത്തി.സ്വാമി നിത്യ സ്വരൂപാനന്ദ ജ്യോതി ഏറ്റുവാങ്ങി

ആശ്രമത്തിലെ കെടാവിളക്കിൽ പകർന്നു.സമാധി ശതാബ്‌ദി ആചരണ സമാരംഭസഭ പന്മന ആശ്രമ തീർഥാടനത്തിനും ഇന്നുതുടക്കമാകും. ഇന്നലെ രാവിലെ ചട്ടമ്പിസ്വാമി യുടെ പ്രതിമയും ജ്യോതിയും വഹിച്ചുള്ള പ്രയാണം അഭേദാശ്രമത്തിൽനിന്നു പുറപ്പെട്ട് ശ്രീകണ്ഠേശ്വരം, കൈതമുക്ക്, പാൽക്കുളങ്ങര, പേട്ടവഴി കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥാന ക്ഷേത്രത്തിൽ എത്തി. തുടർന്ന് കാര്യവട്ടം, ശ്രീകാര്യം, കഴക്കൂട്ടം, എന്നിവിടങ്ങളിലെപൂജകൾക്കു ശേഷം ചെങ്കോട്ടുകോണം ആശ്രമം, പോത്തൻകോട് ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കൊട്ടാരക്കരഗണപതി ക്ഷേത്രത്തിലും സദാനന്ദപുരം അവധൂതാശ്രമത്തിലും നടന്ന പൂജയ്ക്കു ശേഷം കരിമ്പിൻപുഴ ആശ്രമം, വെണ്ടാർ, പുത്തൂർ, ഭരണിക്കാവ് ശാസ്താംകോട്ട, മൈനാഗപ്പള്ളി മണ്ണൂർക്കാവ്, ഇടക്കുളങ്ങര, ചിറ്റുമൂല വഴി പുതിയകാവ്നീലകണ്ഠ തീർഥപാദാശ്രമത്തിലും തുടർന്ന് കണ്ണൻകുളങ്ങര ഭഗവതി ക്ഷേത്രത്തിലും എത്തി. സ്വീകരണസമ്മേളനം സുജിത്ത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പന്മന പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പന്മന ബാലകൃ ഷ്ണൻ അധ്യക്ഷനായി. എം.സീനത്ത്, ജയകു മാർ രാജാറാം തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു രാ ശതാബ്ദി ആചരണ സമാരംഭസഭയ്ക്ക് സ്വാമി നിത്യ സ്വരൂപാനന്ദ ദീ പം തെളിക്കും. 10.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര കോലാപ്പൂർ ശ്രീക്ഷേത്ര സിദ്ധി ഗിരി മഠം മഠാധിപതി സ്വാ മി അദൃശ്യ കാട സിദ്ധേശ്വര മുഖ്യാതിഥിയാകും. സ്വാമി കൃഷ്ണ‌മയാനന്ദ തീർഥപാദർ അധ്യക്ഷ നാകും. നാളെ രാവിലെ 10.30ന് വിചാരസഭ രാവിലെ 8ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.

Advertisement