തിരുവനന്തപുരം. ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം നിയന്ത്രിച്ചു കൊണ്ടുള്ള പുതിയ തീരുമാനത്തിനെതിരെ സമരവുമായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ. നാളെ മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുവാനാണ് തീരുമാനം
ഡ്രൈവിങ്ങ് ടെസ്റ്റുകൾ ബഹിഷ്കരിക്കുവാനാണ് തീരുമാനിച്ചിട്ടുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റ് ഉള്ള പുതിയ പരിഷ്കാരങ്ങൾ നാളെ മുതൽ നടപ്പിലാക്കാനിരിക്കെയാണ് ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുടെയും ജീവനക്കാരുടെയും യൂണിയനുകൾ സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഡ്രൈവിങ്ങ് ടെസ്റ്റുകൾ ബഹിഷ്കരിച്ചുള്ള പണിമുടക്ക് നടത്താനാണ് ഭരണകക്ഷി യൂണിയനായ സി ഐ ടി യു ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ തീരുമാനം
പുതുക്കിയ നിയമപ്രകാരം ഒരു ദിവസം ഒരു RTO യ്ക്ക് കീഴിൽ 60 പേർക്ക് മാത്രമാണ് ഡ്രൈവിംഗ് ടെസ്റ്റിനുള്ള സ്ലോട്ട് ഒരു ദിവസം ലഭിക്കുന്നത്. ഇതിൽ 40 പുതിയ ആളുകളും 20 പേർ നേരത്തെ ടെസ്റ്റ് പരാജയപ്പെട്ടവർക്കുമാണ് അവസരം. ഇത് ഡ്രൈവിങ്ങ് പഠനം പൂർത്തിയാക്കി ടെസ്റ്റിനു കാത്തിരിക്കുന്നവർക്കും ഡ്രൈവിങ്ങ് സ്കൂളുകൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതി. ടെസ്റ്റുകൾക്കുള്ള ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ആദ്യ ഘട്ടത്തിൽ ചെറിയ ഇളവുകൾ അനുവദിച്ചിരുന്നു.