ഇതാണോ മോദിയുടെ ഗ്യാരണ്ടി,കോവിഡ് പ്രതിരോധ വാക്സിന്റെ പാർശ്വഫലം പ്രതിപക്ഷത്തിന് പുതിയ ആയുധം

Advertisement

ന്യൂഡെല്‍ഹി.കോവിഡ് വാക്‌സിന്‍ ആയ കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാവുമെന്ന കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ഇതാണോ മോദിയുടെ ഗ്യാരണ്ടി എന്ന് കോണ്ഗ്രസ്.ഗുണനിലവാരമില്ലാത്ത വാക്സിനുകൾക്ക് ബിജെപി കമ്മീഷൻ വാങ്ങിയെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു. കോവിഡ് പ്രതിരോധ വാക്സിന്റെ പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രിം കോടതിയിൽ ഹർജി.

കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാവുമെന്ന്, നിര്‍മാതാക്കളായ ആസ്ട്രസെനക തന്നെ ഏറ്റ് പറഞ്ഞതോടെ വിഷയം പ്രധാന മന്ത്രിക്കും ബിജെപിക്കും എതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഇതാണോ മോദിയുടെ ഗ്യാരണ്ടി എന്നാണ് യുപി കോൺഗ്രസ് അധ്യക്ഷനും, വാരണാസിയിൽ മോദിയുടെ എതിരാളിയുമായ അജയ് റായ് ഉന്നയിക്കുന്ന ചോദ്യം.

വാക്സിൻ സ്വീകരിച്ചതിനെതുടർന്ന് ഹൃദയാഘാതം മൂലം ആളുകൾ മരിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്ന് ആർജെഡി.കോവിഷീല്‍ഡിന് പാർശ്വ ഫലങ്ങൾ ഉണ്ടെന്ന റിപ്പോർട്ട് 2021 ൽ പുറത്ത് വന്ന ശേഷവും, ഇന്ത്യയിൽ യാത്രനുമതി പോലും നിഷേധിച്ചു, വാക്സിൻ സ്വീകരിക്കാൻ ആളുകളെ നിർബന്ധിച്ചു എന്നും, ജനങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ബിജെപി മറുപടി പറയണമെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു. ഗുണനിലവാരമില്ലാത്ത വാക്സിനുകൾക്കും , ബിജെപി കമ്മീഷൻ വാങ്ങിയതായി സമാജ് വാദി പാർട്ടി ആരോപിച്ചു. അഭിഭാഷകനായ വിശാൽ തിവാരി
കോവിഷീൽഡിനെതിരേ സുപ്രീംകോടതിയിൽ ഹരജി നൽകി.

കോവിഡ് പ്രതിരോധ വാക്സിന്റെ പാർശ്വഫലം പരിശോധിക്കണമെന്നും ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.

Advertisement