മണ്ണാർക്കാട് രണ്ട് പേർ കുഴഞ്ഞുവീണ് മരിച്ചു

Advertisement

പാലക്കാട്.കനത്ത ചൂടിനിടെ പാലക്കാട് മണ്ണാർക്കാട് രണ്ട് പേർ കുഴഞ്ഞുവീണ് മരിച്ചു,മണ്ണാർക്കാട് എതിർപ്പണം സ്വദേശി ശബരീഷ്, തെങ്കര പുളിക്കപ്പാടം വീട്ടിൽ ഉണ്ണികൃഷ്‌ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റുമാർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇന്ന് രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെയാണ് മണ്ണാർക്കാട് എതിർപ്പണം സ്വദേശികളായ രമണിയുടെയും അംബുജത്തിന്റെയും മകൻ ശബരീഷ് അവശത കാരണം കുഴഞ്ഞ് വീണത്. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു,ജോലിക്ക് പോകുന്നതിനിടെ തെങ്കര രാജാസ് സ്കൂളിന് സമീപത്ത് വെച്ചാണ് പുളിക്കപ്പാടം സ്വദേശി സരോജിനി കുഴഞ്ഞ് വീണത്. സമീത്തുണ്ടായിരുന്നവർ ചേർന്ന് ഉടൻ പുഞ്ചക്കോട്ടെ ക്ലിനിക്കിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണപ്പെട്ടു. ഇരുവർക്കും സൂര്യാഘാതം ഏറ്റിട്ടുണ്ടോയെന്നത് പോസ്റ്റുമാർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisement