യുവാവിനെ വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

വടകര.ഓട്ടോ ഡ്രൈവറായ യുവാവിനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് നഗരത്തിൽ ജൂബിലി കുളത്തിന് സമീപം കണ്ണൂർ ആറളം സ്വദേശി ഷാനിഫിനെ മരിച്ച നിലയിൽ കണ്ടത്. വടകര പുതിയാപ്പിൽ വാടകയ്ക്ക് താമസിക്കുന്ന ആളാണ്. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്ന് സംശയിക്കുന്നു വടകര പൊലിസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുള്ളൂ