തിരുവനന്തപുരം. നവകേരള സദസ്സിൽ മന്ത്രിമാർ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു. ഈ മാസം അഞ്ചിന് കോഴിക്കോട്- ബാംഗ്ലൂർ റൂട്ടിൽ ബസ് പ്രതിദിന സർവീസ് ആരംഭിക്കും. KSRTC ഗരുഡ പ്രീമിയം എന്ന് പേരുള്ള ബസിൻ്റെ ടിക്കറ്റ് നിരക്ക് 1171 രൂപയാണ്.
വൈകിട്ട് 6.45 ഓടെയാണ് ബസ് തിരുവനന്തപുരത്ത് നിന്ന് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് തിരിച്ചത്. കോഴിക്കോട് എത്തിക്കുന്ന ബസ് മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അഞ്ചാം തിയതി മുതൽ കോഴിക്കോട് – ബാഗ്ലൂർ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിക്കും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ പ്രത്യേക നിർദേശ പ്രകാരമാണ് ബസ്സ് അന്തർ സംസ്ഥാന സർവീസ് ആക്കാൻ തീരുമാനിച്ചത്. പുലർച്ചെ 4 നു പുറപ്പെട്ട് 11 35 നു ബാംഗ്ലൂർ എത്തുന്ന തരത്തിലാണ് ക്രമീകരണം. തിരിച് 2 30 ക്ക് പുറപ്പെടുന്ന ബസ് രാത്രി 10 05 നു കോഴിക്കോട് എത്തും. ഓൺലൈൻ ആയി ടിക്കറ്റുകൾ എടുക്കാം. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ എന്നിവിടങ്ങളിൽ ബസിന് സ്റ്റോപ്പ് ഉണ്ടാകും. ഹൈഡ്രോളിക്ക് ലിഫ്റ്റ് സംവിധാനവും, ശുചിമുറിയും ബസിലുണ്ട്