പുതിയ നിയമ പരിഷ്കാരങ്ങൾക്കെതിരെ ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുടെയും ജീവനക്കാരുടെയും സംസ്ഥാന വ്യാപക സമരം ഇന്ന് ആരംഭിക്കും

Advertisement

തിരുവനന്തപുരം.ഡ്രൈവിംഗ് ടെസ്റ്റിനുള്ള പുതിയ നിയമ പരിഷ്കാരങ്ങൾക്കെതിരെ ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുടെയും ജീവനക്കാരുടെയും സംസ്ഥാന വ്യാപക സമരം ഇന്ന് ആരംഭിക്കും. ഡ്രൈവിങ് ടെസ്റ്റുകൾ ബഹിഷ്കരിക്കാനാണ് സി ഐ ടി യു ഉൾപ്പെടെയുള്ള വിവിധ യൂണിയനുകളുടെ തീരുമാനം. ഡ്രൈവിങ്ങ് ടെസ്റ്റുകളുടെ എണ്ണം കുറച്ചത് അപേക്ഷകരെയും ഡ്രൈവിങ്ങ് സ്കുളുകളെയും ഏറെ പ്രതിസന്ധിയിലാക്കിയെന്നാണ് ആക്ഷേപം.ഒരു RTO യ്ക്ക് കീഴിൽ 60 പേർക്ക് മാത്രമാണ് ഡ്രൈവിംഗ് ടെസ്റ്റിനുള്ള സ്ലോട്ട് ഒരു ദിവസം ലഭിക്കുന്നത്. ഇതിൽ 40 പുതിയ ആളുകളും 20 പേർ നേരത്തെ ടെസ്റ്റ് പരാജയപ്പെട്ടവർക്കുമാണ് അവസരം. അതെ സമയം ഗ്രൗണ്ട് , റോഡ് ടെസ്റ്റുകൾക്കുള്ള പുതുതായി ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾക്ക് ഗ്രൗണ്ടുകൾ തയ്യാറാകുന്നത് വരെ ഇളവ് അനുവദിച്ചിരുന്നു