ബസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായതില്‍ അടിമുടി ദുരൂഹത

Advertisement

തിരുവനന്തപുരം.മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ ബസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായതില്‍ അടിമുടി ദുരൂഹത. മെമ്മറി കാര്‍ഡ് എടുത്തുമാറ്റാന്‍ അറിയില്ലെന്നും പിറ്റേന്ന് രാവിലെ വരെ സ്റ്റേഷനിലായിരുന്നുവെന്നുമാണ് ഡ്രൈവര്‍ യദുവിന്റെ വിശദീകരണം. കെ.എസ്.ആര്‍.ടി.സിയുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ മനപൂര്‍വം മെമ്മറി കാര്‍ഡ് എടുത്തുമാറ്റിയെന്നാണ് നിഗമനം. യദു കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തും. പരാതി കന്റോണ്‍മെന്‌റ് എസിപിക്ക് കൈമാറി. അതിനിടെ, മേയറെ സാമൂഹിക മാധ്യമം വഴി അധിക്ഷേപിച്ചെന്ന പരാതിയില്‍ ഇന്നലെ രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു