പാലക്കാട് തൃശൂർ കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത

Advertisement

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. തുടർച്ചയായി താപനില ഉയരുന്ന സാഹചര്യത്തിൽ പാലക്കാട് തൃശൂർ കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നൽകി. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശ്ശൂരിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയിൽ നിന്ന് മൂന്നു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. രാവിലെ 10 മുതൽ വൈകിട്ട് നാലുമണിവരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് നിർദ്ദേശം നൽകി. അതേസമയം തെക്കൻ കേരളത്തിലെ മധ്യകേരളത്തിലും വേനൽ മഴയ്ക്ക് സാധ്യത. അടുത്ത ആഴ്ചയോടുകൂടി മഴ വ്യാപകമായേക്കും.