രാമശ്ശേരിയില്‍ ക്വാറിക്ക് സമീപം തലയോട്ടി കണ്ടെത്തി

Advertisement

പാലക്കാട്. രാമശ്ശേരിയില്‍ ക്വാറിക്ക് സമീപം തലയോട്ടി കണ്ടെത്തി.പാറമടയ്ക്ക് അരികില്‍ നാട്ടുകാരാണ് തലയോട്ടിക്ക് കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പ്രദേശത്ത് നിന്ന് സമീപകാലത്ത് കാണാതായവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

ക്വാറിക്ക് സമീപം കുളിക്കാനെത്തിയ പ്രദേശവാസികളാണ് ആദ്യം തലയൊട്ടി കണ്ടെത്തിയത്,നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് കസബ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി,കാലപ്പഴക്കമുളള തലയൊട്ടിയാണിതെന്നാണ് പൊലീസ് നിഗമനം,ഫയര്‍ ഫോഴ്‌സ് സംഘമെത്തി പാറമടയില്‍ ഇറങ്ങി മറ്റ് ശരീര ഭാഗങ്ങള്‍ ഉണ്ടോ എന്ന് ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല

തലയോട്ടിയില്‍ ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്നും, അടുത്തിടെ പ്രദേശത്തെ കാണാതായ ആളുകളെ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.

representational image