തിരുവനന്തപുരം.പ്ലസ് വൺ പ്രവേശന പ്രതിസന്ധി ഒഴിവാക്കാൻ മലപ്പുറത്ത് സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും സ്കൂളുകളിൽ 20% വും സീറ്റ് വർദ്ധിപ്പിക്കാനാണ് തീരുമാനം. ആദ്യഘട്ടം എന്ന നിലയിലാണ് സീറ്റുകൾ വർധിപ്പിക്കുന്നത്. മെയ് എട്ടിന് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച ശേഷം തുടർനടപടി സ്വീകരിക്കും. കഴിഞ്ഞതവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് പോലും പ്രവേശനം ലഭിച്ചില്ലെന്ന് ആക്ഷേപം ശക്തമായിരുന്നു. എയ്ഡഡ് സ്കൂളുകളിൽ സീറ്റുകൾ വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതനുസരിച്ച് സ്ഥിരം അധ്യാപക നിയമനം നടത്തുന്നതിന് വിലക്കുണ്ട്. കഴിഞ്ഞവർഷവും മലപ്പുറത്ത് ഇതേ രീതിയിൽ സീറ്റുകൾ വർധിപ്പിച്ചിരുന്നു. പ്രവേശനം പുരോഗമിക്കുന്നതിനനുസരിച്ച് ആവശ്യമെങ്കിൽ വീണ്ടും സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനും സർക്കാർ ആലോചിക്കുന്നുണ്ട്.
Home News Breaking News പ്ലസ് വൺ പ്രവേശന പ്രതിസന്ധി,മലപ്പുറത്ത് സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം