കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിൽ  അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന  ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി

Advertisement

പത്തനാപുരം. കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിൽ  അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി.
10 സ്ഥിര വിഭാഗം ഡ്രൈവർമാരെ സ്ഥലം മാറ്റി.  നാല് ബദൽ വിഭാഗം ഡ്രൈവർമാരെ സർവീസിൽ നിന്നും മാറ്റി നിർത്തി.  മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുത്തത് കാരണം പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും കെഎസ്ആർടിസി സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും  ഇതിലൂടെ 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടായതിനെ തുടർന്നാണ്   അച്ചടക്ക നടപടി