മാസപ്പടി,മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും

Advertisement

തിരുവനന്തപുരം.മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി
മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും.കോടതി ആവശ്യപ്പെട്ടത്
അനുസരിച്ചു മുഖ്യമന്ത്രി ഇടപ്പെട്ടതിനു തെളിവായി യോഗ മിനുട്സ് ഉൾപ്പെടെയുള്ള രേഖകൾ മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരാക്കിയിരുന്നു.എന്നാൽ സർക്കാരിൻ്റെ നയപരമായ തീരുമാനങ്ങൾ കോടതിക്ക് തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു വിജിലൻസിന്റെ വാദം.
റവന്യു രേഖകൾ ഉൾപ്പടെ വിജിലൻസും കോടതിയിൽ ഹാജരാക്കിയിരുന്നു.
മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരാണ് എതിര്‍കക്ഷികള്‍.കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു.