റിപ്പോർട്ട് തേടി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ നിക്ഷേപതുക കിട്ടാത്തതിനെ തുടർന്നു ഗൃഹനാഥൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ റിപ്പോർട്ട് തേടി
സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ.സഹകരണ വകുപ്പ് രജിസ്റ്റരോടാണ് റിപ്പോർട്ട് തേടിയത്. മരിച്ച സോമ സാഗരത്തിന്റെ കുടുംബത്തിന് ഇന്ന് നിക്ഷേപ തുക തിരിച്ചു നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ പണം കൈമാറിയിട്ടില്ല.
സോമസാഗരത്തിന്റെ ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടിയത്. വിശദമായ അന്വേഷണം നടത്തി സഹകരണ രജിസ്റ്റരോട് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ബാങ്കിന് ഏതെങ്കിലും തരത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സോമസാഗരം ബാങ്കിൽ നിക്ഷേപിച്ചു തുക ഇന്ന് കുടുംബത്തിന് തിരിച്ചു നൽകുമെന്നു അറിയിച്ചെങ്കിലും ഇതുവരെ പണം കൈമാറിയിട്ടില്ല. മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കാത്തതാണ് പണം കൈമാറാനുള്ള പ്രതിസന്ധി.
5.39 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപമുള്ളത്.മകളുടെ വിവാഹ ആവശ്യത്തിന് നിക്ഷേപിച്ച തുകയാണ് കാലാവധി കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തത്. വായ്പ എടുത്തവർ തുക തിരിച്ചടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന്റെ ന്യായീകരണം