താരദമ്പതികളുടെ മകളുടെ വിവാഹ സൽക്കാരത്തിൽ വിഐപി നിര

Advertisement

തൃശൂർ: ജയറാം-പാർവതി താരദമ്പതിമാരുടെ മകളു‌ടെ വിവാഹത്തിന് ആശംസകളുമായി വിഐപി നിര. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതമാണ് ആശംസകളുമായെത്തിയത്.

ഭാര്യ കമല, കൊച്ചുമകൻ ഇഷാൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.
തൃശൂർ ഹയാത്തിലെ ചടങ്ങിലേയ്ക്കാണ് താരനിര എത്തിയത്. മോഹൻലാല്‍ മണ്ഡപത്തിലെ ചടങ്ങുകള്‍ക്കെല്ലാം സാക്ഷിയാകാൻ നേരത്തെ എത്തി. ദിലീപ്, കാവ്യ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി, സത്യൻ അന്തിക്കാട്, അനൂപ് സത്യൻ, അപർണ ബാലമുരളി എന്നിവരും എത്തി.

ഇന്ന് രാവിലെ 6.15നായിരുന്നു മാളവികയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തില്‍ നടന്നത്. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മകളെ കൈപിടിച്ച്‌ വിവാഹമണ്ഡപത്തിലേയ്ക്ക് ആനയിച്ച ജയറാമിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും കാണാമായിരുന്നു.

പാർവതിയും കാളിദാസനും ചടങ്ങുകള്‍ക്ക് സാക്ഷിയായി തൊട്ടടുത്തുണ്ടായിരുന്നു. ഇരുവരും വികാരനിർഭരരാകുന്നുണ്ടായിരുന്നു. തൃശൂർ ഹയാത്ത് ഹോട്ടലില്‍ രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്.