തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനായി കെ.പി.സി.സി നേതൃയോഗം ഇന്ന് ചേരും. രാവിലെ 10.30 ന് കെ.പി.സി.സി ഓഫീസിലാണ് യോഗം. കെ.പി.സി.സി ആക്ടിംഗ് പ്രസിഡൻ്റ് എം.എം ഹസൻ യോഗത്തിന് അധ്യക്ഷത വൈകും. യോഗത്തിൽ വച്ച് കെ. സുധാകരന് വീണ്ടും കെപിസിസി അധ്യക്ഷൻ്റെ ചുമതല കൈമാറിയേക്കും. സംഘടന ചുമതയുള്ള സെക്രട്ടറിമാരും, പ്രതിപക്ഷ നേതാവും ലോക്സഭയിലേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളും പങ്കെടുക്കും.
ഒപ്പം എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, തുടങ്ങിയവരും പങ്കെടുക്കും. സി.പി.ഐ (എം) , സി.പി.ഐ എന്നീ പാർട്ടികളുടെ സംസ്ഥാന സെക്രട്ടറിയേറ്റിനുശേഷം 12 സീറ്റിൽ ഇടതു മുന്നണിക്ക് ജയസാധ്യതയെന്നാണ് വിലയിരുത്തൽ. 20 ൽ 20 സീറ്റും നേടും എന്നാണ് യു.ഡി.എഫിൻ്റെ അവകാശവാദം. 15 സീറ്റിൽ വിജയം ഉറപ്പ് എന്നാണ് കെ.പി.സി.സിയുടെ പ്രാഥമിക വിലയിരുത്തൽ.