ഡോ വന്ദനദാസ് കൊല കേസിൽ പ്രാരംഭ വാദം ഇന്ന്

Advertisement

കൊല്ലം .ഡോ വന്ദനദാസ് കൊല കേസിൽ പ്രാരംഭ വാദം ഇന്ന് ആരംഭിക്കും.പ്രതിയു ടെ പേരിൽ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാരംഭവാദമാണ് ഇന്ന് ആരംഭിക്കുന്നത്.കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി പി .എൻ.വിനോദിനു മുൻപാകെയാണു വാദം .പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ ഹാജരാകും.

കഴിഞ്ഞ വർഷം മേയ് 10നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട ത്.കുടവട്ടൂർ സ്വദേശി ജി.സന്ദീപ് ആണു കേസിലെ പ്രതി.സന്ദീപ് ജാമ്യമില്ലാതെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ സാക്ഷി വിസ്ത‌ാരവും ഉടൻ ആരംഭിക്കും.

Advertisement