ചടയമംഗലത്ത് ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ; 15 പേര്‍ ആശുപത്രിയില്‍

Advertisement

കൊല്ല: ഹോട്ടലില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ. എട്ടുവയസ്സുകാരനും മാതാവും ഉള്‍പ്പെടെ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം ചടയമംഗലത്താണ് സംഭവം. ഹോട്ടല്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു.

കൊല്ലം ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ന്യൂ അയ്യപ്പാസ് ഫാസ്റ്റ് ഫുഡില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛര്‍ദ്ദി ,പനിയും ഉണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 പേര്‍ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളില്‍ചികിത്സ തേടി.

അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചടയമംഗലം കീഴ്തോണി സ്വദേശി അജ്മി മകന്‍ മുഹമ്മദ് ഫായാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പഞ്ചായത്ത് ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയില്‍ എത്തി രേഖപെടുത്തി. മയോണൈസില്‍ നിന്നോ കോഴിയിറച്ചിയില്‍ നിന്നോ ആണ് ഭഷ്യ വിഷബാധയേറ്റതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് ഭഷ്യ സുരക്ഷാ വകുപ്പ്.

Advertisement