തിരുവനന്തപുരം.മേയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. സംഭവ ദിവസം തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം
യദു ഫോണില്‍ സംസാരിച്ചുവെന്ന് കെഎസ്ആർടിസിക്ക് റിപ്പോർട്ട് നൽകും.ഗതാഗത നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.ബസ്സിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണത്തിന് ശേഷം നടപടിയെന്നും,സിനിമ താരം റോഷ്‌നയുടെ ആരോപണത്തിൽ ചില സത്യങ്ങളുണ്ടെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
മേയറുമായി തര്‍ക്കമുണ്ടായ ദിവസം തൃശൂരില്‍ നിന്ന് യാത്ര തുടങ്ങി പാളയത്ത് ബസ് തടയുന്നത് വരെയുള്ള സമയത്തിനിടെ ഒരു മണിക്കൂറോളം യദു ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ.പല തവണയായാണ് ഇത്രയും നീണ്ട ഫോണ്‍വിളിയെന്നും പോലീസ് സ്ഥിരീകരിച്ചു.ബസ് നിര്‍ത്തിയിട്ട് വിശ്രമിച്ചത് പത്ത് മിനിറ്റില്‍ താഴെയായതിനാല്‍ ബസ് ഓടിച്ചുകൊണ്ടായിരുന്നു ഫോണിലെ സംസാരമെന്ന് ഉറപ്പിക്കുന്നു.ബസ് ഓടിക്കുന്നതിനിടെയിലെ ഫോണ്‍വിളിയേക്കുറിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കും.അങ്ങനെയെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് നടപടിയെടുക്കേണ്ടിവരും.ബസിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് എടുത്തുമാറ്റിയത് യദുവാണോയെന്നും പൊലീസിന് സംശയമുണ്ട്.തര്‍ക്കമുണ്ടായതിന് പിറ്റേദിവസം പകല്‍ ബസ് തമ്പാനൂരിലെ ഡിപ്പോയിലുള്ളപ്പോള്‍ യദു ബസിന് സമീപത്തെത്തിയെന്ന് സ്ഥിരീകരിച്ചതാണ് സംശയത്തിന് കാരണം.
മെമ്മറി കാർഡ് എടുത്തു മാറ്റിയതിൽ പോലീസ് അന്വേഷണത്തിന് ശേഷം നടപടിയെന്ന് മന്ത്രി കെ.ബി
ഗണേഷ് കുമാർ
അതേ സമയം ഗതാഗത മന്ത്രി ഫോണിൽ വിളിച്ചു പിന്തുണ അറിയിച്ചെന്ന് സിനിമ താരം റോഷ്‌ന
പറഞ്ഞു. അതേ സമയം മേയർ ആര്യ രാജേന്ദ്രനും,സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ അന്യായമായി സംഘം ചേരൽ,പൊതുശല്യം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.അഭിഭാഷകൻ കോടതിയെ സമീപിച്ചതിനു പിന്നാലെ കോടതി നിർദേശപ്രകാരമായിരുന്നു കേസെടുത്തത്.