മൂന്നു പവന്‍റെ മാല സ്വന്തമാക്കാന്‍ അമ്മയെ കൊലപ്പെടുത്തി.. ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി… നിർണായകമായത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ നല്‍കിയ വിവരം

Advertisement

മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയത് മൂന്നുപവന്‍റെ മാല സ്വന്തമാക്കാന്‍. ശ്വാസംമുട്ടിച്ചാണ് അറുപത്തേഴുകാരിയായ അമ്മയെ കൊന്നതെന്ന് മകന്‍ ജോജോ മൊഴി നല്‍കി. ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം എന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും കരുതിയത്. മരണത്തില്‍ സംശയം തോന്നിയ  പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. ആയവന വടക്കേക്കര വീട്ടില്‍ കൗസല്യയെ ഞായറാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.