പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു

Advertisement

പാലക്കാട്: കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. രാത്രി 12 മണിയോടെയാണ് സംഭവം. തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്.

35 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വനംവകുപ്പ് കേസെടുത്തു. ട്രെയിനിന്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് നിഗമനം

ഒരു മാസത്തിനിടെ വാളയാർ-കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. ആനയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്.