കൊച്ചി:
കേരളാ ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ മുൻ പരിശീലകനായ ഇവാൻ വുകാമനോവിച്ചിന് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിലെ ഇറങ്ങിപ്പോകൽ വിവാദത്തിലാണ് നടപടി. കോർട്ട് ഓഫ് ആർബിട്രേഷന് നൽകിയ അപ്പീലിലാണ് പിഴ ചുമത്തിയ വിവരമുള്ളത്
ബംഗളൂരുവിനെതിരായ മത്സരം ബഹിഷ്‌കരിച്ചതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സിന് വലിയ പിഴ ഒടുക്കേണ്ടി വന്നിരുന്നു. ടീമിന് നാല് കോടി രൂപയാണ് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ പിഴ ചുമത്തിയത്. ഇവാന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം പിഴയും വിധിച്ചിരുന്നു. സാധാരണ ടീമിനുള്ള പിഴ ക്ലബ് ഉടമകളാണ് വഹിക്കാറുള്ളത്
എന്നാൽ ഇവാന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് അദ്ദേഹത്തിൽ നിന്ന് ക്ലബ് ഒരു കോടി രൂപ ഈടാക്കിയെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 26ന് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് വേർപിരിയുന്നതായി ഇവാൻ അറിയിച്ചിരുന്നു.