മുഖ്യമന്ത്രിയുടെ സകുടുംബ വിദേശ യാത്രയില്‍ വീണ്ടും രാഷ്ട്രീയ വിവാദം

Advertisement

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ വിദേശ യാത്രയില്‍ വീണ്ടും രാഷ്ട്രീയ വിവാദം. ആരെയും ഒന്നും അറിയിക്കാതെയുള്ള യാത്ര സ്‌പോണ്‍സര്‍ഷിപ്പ് ആണോ എന്ന് കോണ്‍ഗ്രസും ബി.ജെ.പിയും. എല്ലാം പാര്‍ട്ടി അറിഞ്ഞെന്നാണ് സിപിഐഎമ്മിന്‌റെ വിശദീകരണം

ഇന്തോനേഷ്യ ,സിംഗപ്പൂര്‍. യുഎഇ എന്നീ മൂന്നു രാജ്യങ്ങളിലേക്കാണ് മുഖ്യമന്ത്രിയും കുടുംബവും പറന്നത്. .ഭരണത്തലവന്‍ ദീവസങ്ങള്‍ നീണ്ട യാത്രപോയപ്പോള്‍ ചുമതല കൈമാറിയില്ലെന്നും ഉത്തരവാദിത്തം നിറവേറ്റാതെ ഒളിച്ചോടിയെന്നും കോണ്‍ഗ്രസ്

യാത്രക്ക് ചെലവെവിടെനിന്നെന്നും സ്‌പോണ്‍സര്‍ഷിപ്പ് ആണോ എന്നും ബി.ജെ.പി. വിമര്‍ശനങ്ങള്‍ തള്ളിയ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ എല്ലാം പാര്‍ട്ടിയും സര്‍ക്കാരും അറിഞ്ഞെന്നും ചട്ടം വിടുന്ന ആളല്ല മുഖ്യമന്ത്രിയെന്നും ആരോപണങ്ങളെ പ്രതിരോധിച്ചു. ഇന്ത്യാമുന്നണി രാജ്യത്ത് തിരഞ്ഞെടുപ്പ് നേരിടുമ്പോല്‍ ഒരു വേവലാതിയുമില്ലാതെ വിദേശയാത്രപോയതിനെ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നുണ്ട്.

കുടുംബ സമേതമാണ് മുഖ്യമന്ത്രിയുടെ യാത്ര. ഇന്നലെ പുലര്‍ച്ചക്ക് കൊച്ചിയില്‍ നിന്ന് വിമാനം കയറി. കഴിഞ്ഞ നാല് ദിവസങ്ങളിലായി വിദേശ സന്ദര്‍ശനത്തിലായിരുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വീണാ വിജയനും ഇന്തോനേഷ്യമുതല്‍ മുഖ്യമന്ത്രിക്കൊപ്പം ചേരും. വിവിധ രാജ്യങ്ങളിലായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം 21 ന് തിരിച്ചെത്തുമെന്നാണ് അറിയിപ്പ്