പോത്തൻകോട് ടോറസ് ലോറിക്ക് തീപിടിച്ചു

Advertisement

പോത്തൻകോട് ടോറസ് ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞത്തേയ്ക്ക് പാറ കൊണ്ടുപോയി മടങ്ങിയ ടോറസ് ലോറിയാണ് കത്തിയത്. പോത്തൻകോട് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ട് ഡ്രൈവർ അരുൺ ലോറിയിൽ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിങ്ക്വിഷർ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലോറിയുടെ കാബിനിൽ തീ കണ്ടതോടെ അരുൺ വണ്ടി നിർത്തി ഇറങ്ങി ഓടി മാറി. കഴക്കൂട്ടത്തുനിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ലോറിയുടെ കാബിൻ പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഡീസൽ ടാങ്ക് കത്താത്തതിനാൽ കൂടുതൽ ദുരന്തമുണ്ടായില്ല