യുവതിക്കുനേരെ മദ്യപന്റെ ആക്രമണം,പാൻറ് ഊരി കാണിച്ച ആളെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു

Advertisement

തിരുവല്ല. യുവതിക്കുനേരെ മദ്യപന്റെ ആക്രമണം .തിരുവല്ല സ്വദേശി ജോജോയാണ് വേങ്ങൽ സ്വദേശിയായ 25 കാരിക്കെതിരെ ആക്രമണം നടത്തിയത് .പോലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചശേഷം മടങ്ങുന്നതിനിടെയാണ് ആക്രമണം. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിയെ കൈയ്യേറ്റം ചെയ്തു

രാവിലെ 11 മണിയോടെയാണ് ജോജോ തിരുവല്ല പൊലീസ് സ്‌റ്റേഷനിൽ എത്തുന്നത്. മദ്യപിച്ച് ബഹളം വച്ചതോടെ ഓടിച്ചിരുന്ന ബൈക്ക് തടഞ്ഞുവച്ച പോലീസ് ഇയാളെ പറഞ്ഞുവിട്ടു . ഇതിനിടെ കൂടിനിന്നവരോട് കേട്ടാലറയ്ക്കുന്ന അസഭ്യവും അശ്ലീല പ്രദർശനവും. ശേഷം പോലീസ് സ്റ്റേഷന്റെ ഏതാണ്ട് 200 മീറ്റർ അകലെ വെച്ച് യുവതിക്ക് നേരെ ആക്രമണം.

മാധ്യമപ്രവർത്തകരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ച യുവതിയുടെ കൈയ്ക്കും താടിക്കും പരിക്കുണ്ട് .തിരുവല്ല നഗരത്തിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുത്ത ജോജോയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇയാളെ കയ്യേറ്റം ചെയ്തു

സ്ത്രീത്വത്തെ അപമാനിച്ചു എന്നടക്കം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ജോജോക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തിരിക്കുന്നത്