മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി

Advertisement

ഇടുക്കി.ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി.രാജേന്ദ്രൻ പാർട്ടി അച്ചടക്കം ലംഘിച്ച ആൾ.എസ്റ്റേറ്റ് തൊഴിലാളിയായ ഷണ്മുഖവേലിന്റെ മകൻ എസ് രാജേന്ദ്രന് ഇന്നത്തെ സ്ഥിതി ഉണ്ടായത് പതിനായിര കണക്കിന് പാർട്ടി പ്രവർത്തകരുടെ ശ്രമഫലം.എ രാജയെ തോൽപ്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനാൽ ആണ് പാർട്ടി നടപടി എടുത്തത്.തനിക്ക് രാജേന്ദ്രനോട് യാതൊരു വ്യക്തി വിരോധവും ഇല്ല

സംസ്ഥാന സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇത്തവണ ഇലക്ഷൻ പ്രചരണത്തിന് രാജേന്ദ്രൻ ഇറങ്ങിയില്ല,ബിജെപിയിൽ പോകണമോ എന്ന് തീരുമാനമെടുക്കാൻ രാജേന്ദ്രന് സ്വാതന്ത്ര്യമുണ്ട്,വ്യക്തികേന്ദ്രീകൃതമല്ല സിപിഐഎം എന്ന പാർട്ടിയെന്നും കെ വി ശശി.എസ് രാജേന്ദ്രനെതിരെ പ്രവർത്തിക്കുന്നത് കെ.വി ശശിയാണ് എന്നായിരുന്നു രാജേന്ദ്രന്റെ ആരോപണം