ആകാശത്തും മിന്നല്‍ പണിമുടക്ക്,ഞെട്ടിച്ച് എയര്‍ ഇന്ത്യ

Advertisement

കൊച്ചി.ആകാശത്തും മിന്നല്‍ പണിമുടക്ക്,ഞെട്ടിച്ച് എയര്‍ ഇന്ത്യ. ക്യാബിൻ ക്രൂ ജീവനക്കാർ പണിമുടക്കിയതോടെ വിമാനങ്ങൾ റദ്ദ് ചെയ്തിരിക്യാകണ് എയർ ഇന്ത്യ . മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദ് ചെയ്തത്തിനെതിരെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം. ജീവനക്കാരുടെ സമരം നിയമവിരുദ്ധമെന്നും യാത്രക്കാർക്ക് നേരിട്ട് ബുദ്ധിമുട്ടിൽ മാപ്പ് ചോദിക്കുന്നതായും എയർ ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം.

വിസ കാലാവധി അവസാനിക്കുന്നവർ,രോഗശയ്യയിൽ കിടക്കുന്നവരെ അവസാന നോക്ക് കാണാൻ എത്തിയവർ അങ്ങനെ നീളുന്നു എയർ ഇന്ത്യയുടെ നിരുത്തരവാദിത്ത നിലപാടിൽ നട്ടംതിരിഞ്ഞവരുടെ പട്ടിക.
തിരുവനന്തപുരം കണ്ണൂർ നെടുമ്പാശ്ശേരി കരിപ്പൂർ വിമാനത്താവളങ്ങൾ നന്നായി 35 ദിവസം സർവീസുകളാണ് ചെയ്തത്.
അതും ഒരു മുന്നറിയിപ്പും നൽകാതെ.

ടിക്കറ്റ് മറ്റൊരു ദിവസം പുനക്രമീകരിച്ചു നൽകാമെന്ന് പറയുമ്പോഴും അന്ന് യാത്ര സാധ്യമാകുമോ എന്ന കാര്യത്തിൽ
എയർ ഇന്ത്യ എക്സ്പ്രസ് ഉറപ്പുനൽകുന്നില്ല.

അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് 250ലധികം വരുന്ന ക്യാബിൻ ക്രൂ ജീവനക്കാരുടെ പ്രതിഷേധമാണ് പ്രതിസന്ധിക്ക് വഴി വച്ചത്. ജീവനക്കാരെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. ഇതിനിടയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഉച്ചയ്ക്കുള്ള എയർ ഇന്ത്യ ദുബായ് ഫ്ലൈറ്റ് പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisement