പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തു

Advertisement

കാസര്‍ഗോഡ്.പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തത് വിവാദമായി.
കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിൽ പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ ഇന്നലെ പങ്കെടുത്തതാണ് വിവാദത്തിലായത്. യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകം ജില്ലയിൽ സിപിഐഎം നെതിരെ കോണ്ഗ്രസ് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് പ്രദേശത്തെ മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാദമായതോടെ
ബാലകൃഷ്ണന്റെ ബന്ധു ക്ഷണിച്ചിട്ടാണ് പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വ്യക്തമാക്കി. സംഭവത്തിൽ ജാഗ്രതകുറവുണ്ടായി എന്ന നിലപാടിലാണ് ഡി സി സി. പ്രമോദ് പെരിയയോട് വിശദീകരണം തേടിയെന്നും, നടപടി ഉണ്ടാകുമെന്നും ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ അറിയിച്ചു.