നഖച്ചുറ്റ് കാണിക്കാൻ സർക്കാർ ഡോക്ടറെ കളക്ടർ സ്വവസതിയിലേക്ക് നിർബന്ധിച്ചു വിളിച്ചു വരുത്തിയെന്ന് പരാതി

Advertisement

തിരുവനന്തപുരം . ജില്ല കളക്ടറുടെ അധികാര ദുർവിനിയോഗം സംബന്ധിച്ച് പരാതി. നഖച്ചുറ്റ് കാണിക്കാൻ സർക്കാർ ഡോക്ടറെ കളക്ടർ സ്വവസതിയിലേക്ക് നിർബന്ധിച്ചു വിളിച്ചു വരുത്തിയെന്നാണ് ആക്ഷേപം. കളക്ടർ ജറോമിക് ജോർജിൻ്റെ നടപടിയിൽ
പ്രതിഷേധവുമായി സർക്കാർ ഡോക്ടേഴ്സ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സർജനെയാണ് കളക്ടർ സ്വവസതിയിലേക്ക് സ്വകാര്യ ആവശ്യത്തിനായി വിളിച്ചുവരുത്തിയത്. ജനറൽ ആശുപത്രി ഒപിയിൽ രോഗികളുടെ വൻതിരക്കുള്ളപ്പോഴാണ് കളക്ടറുടെ ഈ നടപടി.

ആരോഗ്യവകുപ്പിലെ ഡോക്ടർമാരോട് മാന്യമായ ഇടപെടൽ ഉണ്ടായില്ല എങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ നിർബന്ധിതരാകുമെന്ന് കെജിഎംഒഎ