കഞ്ചിക്കോട് ഉമ്മിണികുളത്ത് അസ്ഥികൂടം കണ്ടെത്തി

Advertisement

പാലക്കാട്. കഞ്ചിക്കോട് ഉമ്മിണികുളത്ത് അസ്ഥികൂടം കണ്ടെത്തി,കസബ പൊലീസും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി,പ്രദേശത്ത് നിന്ന് നാല് മാസം മുന്‍പ് കാണാതായ കാണാതായ ആളുടേതാണോ അസ്ഥികൂടമെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു


ഇന്നലെ രാവിലെയാണ് ഉമ്മിണികുളത്ത് പ്രദേശവാസികള്‍ അസ്ഥികൂടം കണ്ടെത്തിയത്,മാസങ്ങള്‍ പഴക്കമുളളതാണ് ശരീരാവശിഷ്ടമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ തിരിച്ചറിഞ്ഞു.കസബ പൊലീസും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു,അസ്ഥികൂടത്തിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്,പ്രദേശത്ത് നിന്ന് നാല് മാസം മുന്‍പ് കാണാതായ വയോധികന്റെ അസ്ഥികൂടമാണോയെന്ന് സംശയിക്കുന്നതായി പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ജയന്‍ പറ്ഞ്ഞു

വന്യമൃഗങ്ങള്‍ ഇറങ്ങുന്ന സ്ഥലമായതിനാല്‍ ശരീരാവശിഷ്ടങ്ങള്‍ ഇവ ഭക്ഷിച്ചിരിക്കാമെന്നും സംശയമുണ്ട്,അസ്ഥികൂടത്തിന്റെ ലഭ്യമായ ഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു

representational image.