ലഹരിക്കടിമ, മകന്‍ പിതാവിനെ മര്‍ദ്ദിച്ചു കൊന്നു

Advertisement

കോഴിക്കോട് . എകരൂലിലെ ദേവദാസിന്റെ മരണം കൊലപാതകം. മകൻ അക്ഷയ് ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് യുവാവ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്.

തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ ആയിരുന്ന 28കാരനായ മകൻ പിതാവിനെ ക്രൂരമായി അക്രമിക്കുകയായിരുന്നു. 61 കാരനായ ദേവദാസൻ തളർന്നുവീണതോടെ ആശുപത്രിയിൽ എത്തിച്ചു. കട്ടിലിൽ നിന്ന് വീണാണ് പിതാവിന് പരിക്കേറ്റത് എന്നാണ് അക്ഷയ് ദേവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ആരോഗ്യനില മോശമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചെങ്കിലും മകൻ അതിന് മുതിർന്നില്ല. പിന്നീട് മരണം സംഭവിക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, അക്ഷയ് ദേവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പിതാവിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് അക്ഷയ് പൊലീസിന് മൊഴി നൽകി. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മകന്റെ മോശം സ്വഭാവത്തെ തുടർന്ന് അമ്മ മകൾക്ക് ഒപ്പം മറ്റൊരു വീട്ടിലായിരുന്നു താമസം.