തിരുവനന്തപുരം: കാട്ടാക്കട മുതിയാ വിളയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ വാടക വീടിന് സമീപം റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായ മുരളിയാണ്(39) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മായയുടെ ഭർത്താവ് എട്ട് വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. കഴിഞ്ഞ എട്ട് മാസമായി പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31) എന്നയാൾക്കൊപ്പമായിരുന്നു മായ മുതിയാവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്നത്.
ഇവർ നിയമപരമായി വിവാഹിതരായിട്ടില്ലെന്നാണ് വിവരം. ഇന്നലെ രാവിലെ 11 ഓടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ മർദ്ദനമേറ്റതിൻ്റെ പാടുകളും ,കണ്ണിനും മൂക്കിനും ക്ഷതമേറ്റ നിലയിലുമായിരുന്നുവെന്നാണ് വിവരം.ഓട്ടോ ഡ്രൈവർ ആയ രഞ്ജിത്തിനെയും വീട്ടിൽ സ്ഥിരമായി വന്നു പോകാറുള്ള മറ്റൊരാളിനെയും പോലീസ് അന്വേഷിക്കുന്നു. ആദ്യവിവാഹത്തിൽ
മായക്ക് രണ്ട് പെൺകുട്ടികളുണ്ട്.
കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Home News Breaking News കാട്ടാക്കടയിൽ യുവതി റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ,ഒപ്പം താമസിച്ചിരുന്നയാൾക്കായി തിരച്ചിൽ