തിരുവനന്തപുരം.നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി. വിമർശനവുമായി ചെറിയാൻ ഫിലിപ്പ്. നവകേരളം കർമ്മ പദ്ധതിയുടെ മൂന്നുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിവിധ മിഷനുകളുടെ അവലോകന യോഗങ്ങൾ നടക്കാറില്ല. പുതിയ സർക്കാർ വന്നതിനു ശേഷം ലൈഫ് പദ്ധതി പ്രകാരം ഒരു വീടുപോലും പൂർത്തിയായിട്ടില്ല. കഴിഞ്ഞ സർക്കാർ അനുവദിച്ച കാൽ ലക്ഷത്തോളം വീടുകളുടെ നിർമ്മാണം പാതിവഴിയിൽ. ആർദ്രം മുഖേന ഒരു കുടുംബാരോഗ്യകേന്ദ്രം പോലും പുതുതായി തുടങ്ങിയിട്ടില്ല.
പഴയ കുടുബാരോഗ്യ കേന്ദ്രങ്ങളിൽ വേണ്ടത്ര ഡോക്ടർമാരോ നെഴ്സുമാരോ ഇല്ല. ഹരിത കേരളവും ശുചിത്വ കേരളവും തകർന്നതിനാൽ കേരളം വീണ്ടും മാലിന്യ കൂമ്പാരമായി. ഉറവിട മാലിന്യ സംസ്ക്കരണ പരിപാടി നഗരങ്ങളിൽ നാമ മാത്രം. വിദ്യാഭ്യാസ യജ്ഞ പ്രകാരം പ്രഖ്യാപിച്ച ഒരു സ്കൂളു പോലും മികവിന്റെ കേന്ദ്രമായില്ലെന്നും വിമർശനം
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ സംഖ്യ രണ്ടു വർഷത്തിനുള്ളിൽ ഗണ്യമായി കുറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം…