കോഴിക്കോട്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പിന്നാലെ അരളിപ്പൂവിന് മലബാര്‍ ദേവസ്വം ബോര്‍ഡും വിലക്കേര്‍പ്പെടുത്തി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല.
നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിലക്കിയിരുന്നു. തുളസി, പിച്ചി പൂവുകള്‍ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. പൂജയ്ക്ക് അരളി ഉപയോഗിക്കാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരിച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയം വലിയ ചര്‍ച്ചയായത്.