തിരുവനന്തപുരം: കുഴിനഖം ചികിത്സിക്കാൻ, ഡോക്ടറെ വസതിയിൽ വിളിച്ചുവരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടിയിൽ ചീഫ് സെക്രട്ടറിക്ക് അതൃപ്തി.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറി വി വേണു
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
എ പി എംമുഹമ്മദ് ഹനീഷിനോട് നിർദേശിച്ചു.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജനറൽ ആശുപത്രി സർജനിൽ നിന്നും ഡിഎംഒ യിൽ നിന്നും, കളക്ടറിൽ നിന്നും വിവരങ്ങൾ തേടി.മൂന്നുമാസം മുമ്പും ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ ഭാഗത്തുനിന്ന് സമാനമായ ദുരനുഭവം ഉണ്ടായതായി ഡോക്ടേഴ്സ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കെ ജി എം ഒ എ യുടെ പരാതി വാർത്തയായതിന് പിന്നാലെയാണ് ഉന്നത ഇടപെടൽ. എന്നാൽ ജില്ലാ കളക്ടർ ജറോമിക് ജോർജ് ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.